തിരുവല്ല : തിരുവല്ലയിൽ റെയിൽവേ ട്രാക്കിൽ 66 കാരനെ ഗുരുതര പരുക്കേറ്റ നിലയിൽ കണ്ടെത്തി.
പാലക്കാട് സ്വദേശിയായ പ്രദീപ് സുകുമാരൻ (66) നെയാണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടരയോടെ ട്രാക്കിൽ പരിശോധന നടത്തുകയായിരുന്ന റെയിൽവേ ജീവനക്കാരാണ് ഇയാളെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്.
തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും അര കിലോമീറ്റർ ദൂരത്തിൽ ചങ്ങനാശ്ശേരി ഭാഗത്തേക്കുള്ള ട്രാക്കിൽ രണ്ട് ട്രാക്കുകൾക്ക് ഇടയിലായി തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിൽ കിടക്കുന്ന സുകുമാരനെ കണ്ടെത്തിയത്.