Kerala

ട്രെയിനിൽ അമ്മക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി; പ്രതി പിടിയിൽ

ട്രെയിനിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഒരുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി.

കുട്ടിയുമായി ​റെയിൽവേ സ്റ്റേഷന് പുറത്തിറങ്ങിയ പ്രതിയെ കണ്ട് സംശയം തോന്നിയ ഓട്ടോഡ്രൈവർമാരുടെ സമയോചിത ഇടപെടൽ രക്ഷയായി. ഒഡിഷ സ്വദേശികളായ മാനസ് – ഹമീസ ദമ്പതികളുടെ ഒരുവയസ്സുള്ള കുട്ടിയെ ആണ് ഇന്നലെ അർധരാത്രി തട്ടിക്കൊണ്ടുപോയത്. പ്രതിയായ ​തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി വെട്രിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ടാറ്റ നഗർ എക്സ്പ്രസിൽ ഒഡിഷയിൽനിന്ന് ആലുവയിലേക്ക് വരികയായിരുന്നു ദമ്പതികൾ. കോച്ചിൽ അധികം യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നും തങ്ങൾ ഉറങ്ങുകയായിരുന്നു​വെന്നും കുട്ടിയു​ടെ പിതാവ് പറഞ്ഞു. ഇതിനിടെയാണ് വെ​ട്രിവേൽ കുട്ടിയെ തട്ടിക്കൊണ്ട് പോയി പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽ ഇറങ്ങിയത്. തൃശൂർ എത്തി ഉറക്കമുണർന്നപ്പോഴാണ് കുട്ടിയെ കാണാതായത് മാതാപിതാക്കൾ അറിഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top