Kerala

ട്രെയിനിൽ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

Posted on

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ തിക്കോടി സ്വദേശിയായ യാത്രക്കാരൻ ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു.

രാവിലെ കോയമ്പത്തൂരിലേക്കുള്ള ട്രെയിനിൽ കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്നതിനായി കയറിയ റൗഫ് (55) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.

ട്രെയിനിൽ റൗഫ് കുഴഞ്ഞുവീണ ഉടനെ യാത്രക്കാര്‍ നൽകിയ വിവരത്തെ തുടര്‍ന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version