Kerala

കൊ​ങ്ക​ൺ പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ട്രെയിനുകള്‍ കുടുങ്ങിക്കിടക്കുന്നു

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് കൊ​ങ്ക​ൺ പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ. ര​ത്ന​ഗി​രി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ​തി​നെ തുടര്‍ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ട്രാ​ക്കി​ലേ​ക്ക് മ​ര​ങ്ങ​ളും വീ​ണു​കി​ട​ക്കു​ന്നുണ്ട് എന്നാണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. മഴ റോഡ് ഗതാഗതത്തെയും ബാധിച്ചതിനാൽ യാത്രക്കാർ വിവിധ സ്റ്റേഷനുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റാ​യി മും​ബൈ​യി​ലും കൊ​ങ്ക​ണി​ലും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.

വി​ൻ​ഹെ​രെ, ദി​വാ​ൻഖാ​വ​തി സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലു​ള്ള തു​ര​ങ്ക​ത്തി​ന് അ​ടു​ത്താ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സ​മ​യ​ത്ത് ഈ ​ഭാ​ഗ​ത്തു കൂ​ടി ട്രെ​യി​നു​ക​ൾ ഒ​ന്നും ക​ട​ന്നു പോ​കാ​തി​രു​ന്ന​തി​നാൽ വലിയ അ​പ​ക​ടം ഒ​ഴി​വാ​യി.

ഖേ​ഡി​ന് സ​മീ​പം ദി​വാ​ങ്കാ​വ​തി​യി​ൽ കൊ​ങ്ക​ൺ റെ​യി​ൽ​വേ പാ​ള​ത്തി​ൽ വി​ള്ള​ൽ വീ​ണ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. 16345 ലോ​ക​മാ​ന്യ തി​ല​ക് തി​രു​വ​ന​ന്ത​പു​രം നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് ക​ല്യാ​ൺ–​ലോ​ണാ​വാ​ല–​ജോ​ലാ​ർ​പേ​ട്ട–​പാ​ല​ക്കാ​ട്–​ഷൊ​ർ​ണൂ​ർ വ​ഴി സ​ർ​വീ​സ് ന​ട​ത്തും. ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ്, എ​ൽ​ടി​ടി തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ്, ഗാ​ന്ധി​ധാം നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ് എ​ന്നി​വ​യും വ​ഴി തി​രി​ച്ചു​വി​ട്ടി​രു​ന്നു. വിവിധ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ കൊ​ങ്ക​ൺ റൂ​ട്ടി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. റൂ​ട്ട് ക്ലി​യ​ർ ചെ​യ്യാ​നും എ​ത്ര​യും വേ​ഗം സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നാണ് റെയില്‍വേ അറിയിപ്പ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top