കൊല്ലം: ട്രെയിനിൽ മലയാളി യുവതിക്കു നേരെ അതിക്രമം. വില്ലുപുരത്തുനിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ വിരുധാചലം സ്റ്റേഷന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. തമിഴ്നാട് സ്വദേശിയായ വയോധികനാണ് ആക്രമിച്ചത് എന്നാണ് യുവതി പറഞ്ഞത്. തിരുച്ചിറപ്പള്ളി റെയിൽവേ പൊലീസിലും തമിഴ്നാട് പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.
മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വയോധികൻ യുവതിയുടെ കയ്യിൽ കയറി പിടിക്കുകയും അടിക്കാൻ ശ്രമിക്കുകയും ചെയ്തു. തിരുച്ചിറപ്പള്ളി സ്റ്റേഷനിൽ എത്തിയപ്പോൾ ഇയാൾ ട്രെയിനിൽനിന്ന് ഇറങ്ങി ഓടി.
എന്നാൽ റെയിൽവേ പൊലീസിന്റെ ഭാഗത്തുനിന്നും സഹായകരമായ നിലപാട് ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു. യുവതിയോട് രാത്രി യാത്ര ഒഴിവാക്കണം എന്നാണു റെയിൽവേ പൊലീസ് മറുപടി നൽകിയത്. കംപാർട്മെന്റിൽ പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും ടിടിഇ സഹായത്തിനു വന്നില്ലെന്നും യുവതി ആരോപിച്ചു.