കോയമ്പത്തൂര്‍: ട്രെയിനില്‍ ടിടിഇക്ക് നേരേ വീണ്ടും ആക്രമണം. ക്ലീനിംഗ് സ്റ്റാഫ് ടിടിഇ യെ കയ്യേറ്റം ചെയ്തു. ബിലാസ്പൂര്‍ -എറണാകുളം എക്‌സ്പ്രസിലാണ് സംഭവം.
ഇന്ന് വൈകീട്ട് ആറ് മണിയോടെ കോയമ്പത്തൂരില്‍ വെച്ചാണ് ആക്രമണം നടന്നത്. പരിക്കേറ്റ ടിടിഇ അരുണ്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ടിടിഇക്കു നേരെയുള്ള അക്രമണം ഇപ്പോള്‍ പതിവ് സംഭവമായിരിക്കുകയാണ്.