Kerala

ടിപി വധം: വിധി സ്വാഗതം ചെയ്ത് ചെന്നിത്തല

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൂടുതൽ നിയമപോരാട്ടങ്ങൾക്ക് പിന്തുണ നൽകും. ഇനി കാരണഭൂതനെ കണ്ടെത്തണം. ഗൂഢാലോചന അന്വേഷിക്കപ്പെടണം. ‘സർവ്വീസ് പ്രൊവൈഡേഴ്സാ’ണ് അന്വേഷണത്തിന് തടസ്സമായതെന്നും ചെന്നിത്തല പറഞ്ഞു.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ടിപി വധം വടകരയിൽ ചർച്ച ചെയ്യപ്പെടും. കൊലപാതകത്തിലെ മാസ്റ്റർ മൈൻഡ് ആരാണെന്ന് വ്യക്തമാണ്. പിണറായി വിജയന്‍ അധികാരത്തിൽ വന്നതുകൊണ്ട് മാത്രമാണ് കൊലപാതകം കുറഞ്ഞത്. ഭരണത്തിൽ നിന്ന് പുറത്തുപോയാൽ ഏറ്റവും അധികം കൊലപാതകം നടത്തുന്ന പാർട്ടി സിപിഐഎമ്മാണെന്നും ചെന്നിത്തല ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top