India

തിരുപ്പതി ലഡ്ഡുവിൽ മീൻ എണ്ണയും, പന്നി കൊഴുപ്പും; സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്

തിരുപ്പതി ലഡ്ഡുവിൽ മൃ​ഗകൊഴുപ്പും, മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്. ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ സെൻ്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF) ബുധനാഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ടിലാണ് പ്രസിദ്ധമായ തിരുപ്പതി ലഡു നിർമ്മിക്കാൻ ഉപയോഗിക്കുന്നത്.

നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി അറിയിച്ചത്.ലഡ്ഡു ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യിൽ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്. നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഇക്കാര്യം പറഞ്ഞിരുന്നു. വൈഎസ്ആർ കോൺ​ഗ്രസ് സർക്കാർ വലിയതോതിൽ പ്രസാദത്തിൽ മ‍ൃ​ഗകൊഴുപ്പും മീൻ എണ്ണയും ചേർത്തിരുന്നു എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

നിലവിൽ ക്ഷേത്രത്തിലെ എല്ലാ അന്നദാനങ്ങൾക്കും ​ഗുണനിലവാരമുള്ള സാധനങ്ങളാണ് ഉപയോ​ഗിക്കുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രം നമ്മുടെ ഏറ്റവും പവിത്രമായ ക്ഷേത്രമാണ്. ജഗൻ മോഹൻ റെഡ്ഡി ഭരണകൂടം നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.അവർക്ക് കോടിക്കണക്കിന് ഭക്തരുടെ മതവികാരം മാനിക്കാൻ കഴിഞ്ഞില്ലെന്നും നായുഡു കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top