കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാക്കൾ കുരുമുളക് സ്പ്രേ പ്രയോഗിച്ചതിന്റെയും കത്തിക്കുത്ത് നടത്തിയതിന്റെയും കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. കുരുമുളക് സ്‌പ്രേ അടിച്ചതിന്റെയും വടിവാള്‍ വീശിയതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ഞായറാഴ്ച രാത്രിയില്‍ നടന്ന ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റ പ്രിന്‍സ്, ബെന്‍ജോണ്‍സണ്‍, ഹരിശങ്കര്‍, അലോഷി, ആരോണ്‍, അര്‍ജുന്‍ എന്നിവർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
സംഘർഷത്തിനായി കരുതിക്കൂട്ടി എത്തിയ അക്രമി സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ആക്രമണത്തിനിടെ ഒരു വിഭാഗം കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും വടിവാള്‍ വീശുകയും ചെയ്തു. ഇതിനിടെയാണ് രണ്ട് പേര്‍ക്ക് കുത്തേറ്റത്.

