കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ ചൂരിമലയില്‍ നിന്നും പിടികൂടിയ കടുവയെ തൃശൂരിലെത്തിച്ചു. തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കാണ് കടുവയെ വനംവകുപ്പ് മാറ്റിയത്. കാലിനും പല്ലിനും പരിക്കേറ്റ കടുവയ്ക്ക് പുത്തൂരില്‍ വിദഗ്ധ ചികിത്സ നല്‍കും.
ശനിയാഴ്ചയാണ് കടുവ വനംവകുപ്പിന്റെ കെണിയില്‍ അകപ്പെട്ടത്. കടുവയെ തൃശൂരിലേക്ക് മാറ്റാന്‍ ഇന്നലെയാണ് ഉത്തരവ് ഇറങ്ങിയത്. ബത്തേരി കുപ്പാടിയിലെ സ്ഥലപരിമിതി മൂലമാണ് കടുവയെ തൃശൂരിലേക്ക് മാറ്റുന്നത്.