Kerala
വണ്ടിപ്പെരിയാർ അരണക്കല്ലിൽ വീണ്ടും കടുവയിറങ്ങി; വളർത്തു മൃഗങ്ങളെ കടിച്ചു കൊന്നു

ഇടുക്കി വണ്ടിപ്പെരിയാർ അരണക്കല്ലിൽ കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കൊന്നു.
പ്രദേശവാസികളായ നാരായണൻ ബാല മുരുകൻ എന്നിവരുടെ വളർത്തു മൃഗങ്ങളെയാണ് കൊന്നത്. വനം വകുപ്പ് സംഘം സ്ഥലത്ത് എത്തി. കഴിഞ്ഞ ദിവസം സമീപത്തുള്ള ഗ്രാമ്പിയിൽ ഇറങ്ങിയ പരിക്ക് പറ്റിയ കടുവ തന്നെയാണെന്നാണ് വിവരം.
അതേസമയം, ഗ്രാമ്പിയിലെ ജനവാസമേഖലയില്‍ ഭീതി വിതച്ച കടുവ തന്നെയാണ് അരണക്കല്ലിലുമിറങ്ങിയതെന്നാണ് വനംവകുപ്പിന്‍റെ സംശയം. കടുവ കാടുകയറിയെന്നായിരുന്നു ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചത്.