തിരുവനന്തപുരം: കൊട്ടിയൂരില്‍ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്ത സംഭവത്തില്‍ അന്വേഷണം. കടുവയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ ചുമതലപ്പെടുത്തിയതായി വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മരണകാരണം അറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.
മയക്കുവെടി വെച്ചതില്‍ അശാസ്ത്രീയതയുണ്ടെന്ന മുന്‍കൂട്ടിയുള്ള നിഗമനത്തില്‍ എത്തേണ്ട. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് സാഹസികമായ ജോലിയാണ്. അവരുടെ പ്രവര്‍ത്തനത്തോട് ദയ കാണിക്കാത്ത നിലപാട് പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു തൃശൂരിലെ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് വെച്ച് കടുവ ചത്തത്.