Kerala
വയനാട്ടിൽ വീണ്ടും കടുവ ഭീഷണി
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ വീണ്ടും കടുവഭീഷണി. പുല്‍പ്പള്ളി താന്നിത്തെരുവിലാണ് വീണ്ടും കടുവയെത്തിയത്. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെ നാലരയോടെയാണ് തൊഴുത്തിന്റെ പിറകില്‍ കെട്ടിയ കിടാവിനെ കടുവ ആക്രമിച്ചത്.
പശുക്കിടാവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ലൈറ്റ് തെളിച്ച് ഒച്ച വെച്ചതിനെ തുടര്‍ന്നാണ് കടുവ പിന്‍മാറിയത്. കിടാവിനെ ഉപേക്ഷിച്ച് കൃഷിയിടത്തിലേക്ക് ഓടി മറയുകയായിരുന്നു.
താന്നിത്തെരുവ് മേഖലയില്‍ കടുവ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.