Politics
തോമസ്.കെ.തോമസിന്റെ ഡല്‍ഹി നീക്കങ്ങള്‍ ഫലം കണ്ടേക്കും; മന്ത്രി ശശീന്ദ്രന്‍ തെറിക്കാന്‍ സാധ്യത ഏറെ
ഡല്‍ഹി കേന്ദ്രമാക്കി എന്‍സിപി എംഎല്‍എ തോമസ്.കെ.തോമസ് നടത്തിയ നീക്കങ്ങള്‍ ഫലപ്രാപ്തിയിലേക്ക് എന്ന് സൂചന. ശശീന്ദ്രന് പകരം തോമസ്.കെ.തോമസ് മന്ത്രിയായേക്കും.
ബുധനാഴ്ച സന്തോഷവാർത്ത വന്നേക്കുമെന്നാണ് ഡല്‍ഹി ചര്‍ച്ചകള്‍ക്ക് ശേഷം തോമസിന്റെ പ്രതികരണം. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കൂടി ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചതാണ് തോമസിന് അനുകൂലമായത്.
ശരദ് പവാറിനെ കണ്ട് തോമസും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയും അതൃപ്തി അറിയിച്ചിരുന്നു.