എൻസിപി മന്ത്രിമാറ്റത്തിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തോമസ്.കെ.തോമസിനെയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ വിവരം എ.കെ.ശശീന്ദ്രൻ നേതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയോട് അകന്ന് തോമസ്.കെ.തോമസ്.
തോമസ്.കെ.തോമസ് എ.കെ.ശശീന്ദ്രനുമായി പാർട്ടിക്കാര്യം ചർച്ച ചെയ്തു. ഇന്നലെ രാവിലെയാണ് ഇരുവരും സംസാരിച്ചത്. മുന്നണിയെ സമീപിക്കാൻ എ.കെ.ശശീന്ദ്രൻ പക്ഷത്തിന്റെ തീരുമാനം. പാർട്ടിയിലെ ഭിന്നത എൽഡിഎഫ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കാനാണ് എ.കെ.ശശീന്ദ്രന്റെ നീക്കം. പാർട്ടിക്ക് വേണ്ടി ചാക്കോ നൽകുന്ന നിയമന ശുപാർശകൾ അംഗീകരിക്കരുതെന്ന് ആവശ്യപ്പെടും. ഈ ആവശ്യം ഉന്നയിച്ച് മുന്നണി നേതൃത്വത്തിന് കത്ത് നൽകാൻ തീരുമാനം.