Kerala

തോമസ് ഐസക്കിന് സ്വന്തമായി വീടോ വസ്തുവോ ഇല്ല; 9,60,000 രൂപ വിലയുള്ള പുസ്തകങ്ങൾ സ്വന്തമായുണ്ട്

Posted on

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയും മുൻ ധനകാര്യമന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്കിന് സ്വന്തമായി വീടോ വസ്തുവോ ഇല്ല. കഴിഞ്ഞ ദിവസം നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, 9,60,000 രൂപ വിലയുള്ള പുസ്തകങ്ങൾ ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. തിരുവനന്തപുരത്തെ അനിയന്റെ വീട്ടിലാണ് ഈ പുസ്തകങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.

13,38,909 രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. അതിലാണ് 9,60,000 രൂപ മതിപ്പ് വിലയുള്ള 20,000 പുസ്തകങ്ങൾ ഉള്ളത്. പിന്നെയുള്ളത് കെഎസ്എഫ്ഇ സ്റ്റാച്യൂ ബ്രാഞ്ചിൽ ഉള്ള 1,31,725 രൂപയുടെ സ്ഥിര നിക്ഷേപമാണ്. അവിടെ തന്നെ ഒരു ചിട്ടിയുമുണ്ട്.

തിരുവനന്തപുരം ട്രഷറി സേവിങ്സ് ബാങ്കിൽ ആറായിരം രൂപയും പെൻഷനേഴ്സ് ട്രഷറി അക്കൗണ്ടിൽ 68,000 രൂപയും തിരുവനന്തപുരം സിറ്റിയിലെ എസ്ബിഐ എസ്ബി അക്കൗണ്ടിൽ 39,000 രൂപയും കെഎസ്എഫ്ഇയുടെ സ്റ്റാച്യു ബ്രാഞ്ചിൽ സുഗമ അക്കൗണ്ടിൽ 36,000 രൂപയും ഇതേ ബ്രാഞ്ചിൽ സ്ഥിരനിക്ഷേപമായി 1.31 ലക്ഷം രൂപയുമാണ് തോമസ് ഐസക്കിന്റെ നിക്ഷേപം. കെഎസ്എഫ്ഇയുടെ ഇതേ ബ്രാഞ്ചിൽ ചിട്ടിയുടെ തവണയായി 77,000 രൂപയോളം ഇതു വരെ അടച്ചിട്ടുണ്ട്. കൈവശമുള്ളത് 10,000 രൂപയാണ്. മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ 10,000 രൂപയുടെ ഓഹരിയും അദ്ദേഹത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version