മധുര: വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ട് മനസാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ഉത്തരേന്ത്യയിലെ വോട്ട് കിട്ടാന്‍ മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നു. കോണ്‍ഗ്രസ് ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അമേരിക്ക ഏകപക്ഷീയമായി തീരുവ തീരുമാനിക്കുകയാണ്. ലോക വ്യാപാര കരാര്‍ പഠിക്കുന്നില്ല. ഇന്ത്യയിലെ കര്‍ഷകരെ സംരക്ഷിക്കണം. അമേരിക്കയുടെ സ്വാമ്രാജ്യത്വ സ്വഭാവം പുറത്തുവരുന്നു. അമേരിക്ക സാമ്പത്തികമായി ക്ഷീണിക്കുന്നു. അത് നേരിടാന്‍ ഇന്ത്യയെ ബുദ്ധിമുട്ടിക്കുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.

