തൊടുപുഴ: തൊഴുപുഴയിൽ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യയാണ് പോലീസിൽ പരാതി നൽകിയത്. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിലെ മാൻഹോളിൽ ഒളിപ്പിച്ചുവെന്നാണ് സംശയിക്കുന്നത്. കസ്റ്റഡിയിലുള്ളവരിൽ ക്വട്ടേഷൻ സംഘാംഗങ്ങളും ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

