Kerala
തിടനാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ജനസംഖ്യ ദിനാചരണവും സംവാദവും
തിടനാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ജനസംഖ്യ ദിനാചരണവും സംവാദവും
ഈരാറ്റുപേട്ട:തിടനാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ജനസംഖ്യാദിനം ആചരിച്ചു. എൽ പി വിഭാഗം വിദ്യാർത്ഥികൾക്കായി “എൻ്റെ“കുടുംബം “ എന്ന വിഷയത്തിൽ ചിത്രരചനാമത്സരവും ചിത്രാവതരണവും സംഘടിപ്പിച്ചു . മത്സരത്തിനായി കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ആൽബം HM ഇൻ ചാർജ് ജിൻസി ജോസഫ് പ്രകാശനം ചെയ്തു.
യുപി വിഭാഗം വിദ്യാർത്ഥികൾക്കായി ജനസംഖ്യാ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.
“ കുടിയേറ്റം രാജ്യപുരോഗതിക്ക് ഗുണകരമോ” എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംവാദം സംഘടിപ്പിച്ചു. ജോമോൾ ജോഷി, അനുശ്രീ സജി, അഞ്ജന അനൂപ്, അന്ന മരിയ റോയി എന്നിവർ “കുടിയേറ്റം രാജ്യപുരോഗതിക്ക് അനുകൂലമാണ്” എന്ന വാദം അവതരിപ്പിച്ചു . അലൈന കൃഷ്ണബാബു, അപർണ കെ എസ്, ആതിരമോൾ പി. ആർ, ദിയ സുനിൽ എന്നിവർ എതിർവാദം അവതരിപ്പിച്ചു .
സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ പി.ആർ അനൂപ് മോഡറേറ്ററായി പ്രവർത്തിച്ചു. ഹെഡ് മിസ്ട്രസ് ഇൻ ചാർജ് ജിൻസി ജോസഫ് അദ്ധ്യാപകരായ സൗമ്യ, ഗിരിജാകുമാരി, ജയലക്ഷ്മി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.