India

മണപ്പുറം ഗോൾഡില്‍ വന്‍ കവര്‍ച്ച; നഷ്ടമായത് 30 കിലോ സ്വർണവും നാല് ലക്ഷം രൂപയും

Posted on

ഒഡിഷയിലെ സംബൽപൂരില്‍ മണപ്പുറം ഗോൾഡില്‍ വന്‍ കവര്‍ച്ച. 30 കിലോ സ്വർണവും നാല് ലക്ഷം രൂപയുമാണ് കൊള്ളയടിച്ചത്. ആയുധധാരികളായ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. ബ്രാഞ്ച് തുറന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് സംഭവം.

ആയുധങ്ങളും തോക്കുകളുമായി ഒരു സംഘം ഓഫീസിലേക്ക് അതിക്രമിച്ചു കയറുകയും ജീവനക്കാരെയും ബ്രാഞ്ച് മേധാവിയെയും ബന്ധിയാക്കുകയും ചെയ്തു. തോക്കിൻമുനയിൽ നിർത്തിയാണ് സ്വർണം സൂക്ഷിച്ച ലോക്കറിന്റെ താക്കോലും പാസ്‌വേഡും സ്വന്തമാക്കി സ്വർണവും പണവും കൊള്ളയടിച്ചത്. മോഷണ സമയത്ത് ചില കവർച്ചക്കാർ പുറത്ത് കാവൽ നിന്നിരുന്നു.

പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇൻസ്‌പെക്ടർ ജനറൽ (ഐജി) ഹിമാൻഷു ലാൽ, പോലീസ് സൂപ്രണ്ട് മുകേഷ് ഭാമൂ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിട്ടുണ്ട്. കവർച്ചയിൽ ഏകദേശം 7 മുതൽ 10 വരെ അക്രമികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ തോഫൻ ബാഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version