ബംഗളൂരു: കര്‍ണാടകയില്‍ കൂട്ടുകാരന്റെ ഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍.
കൂട്ടുകാരന്റെ ഭാര്യയുടെ സ്തനാര്‍ബുദ ചികിത്സയ്ക്ക് പണം കണ്ടെത്താനായാണ് ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് മുന്‍പ് പഴക്കച്ചവടം നടത്തിയിരുന്ന യുവാവ് പൊലീസിന് മൊഴി നല്‍കി.
ബംഗളൂരു ഗിരിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ആപ്പിള്‍ എന്ന് അറിയപ്പെടുന്ന അശോക് ആണ് പിടിയിലായത്. ദമ്പതികളെ സഹായിക്കുന്നതിന് വേണ്ടിയാണ് ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് അശോക് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. ഭാര്യ തന്നെ ഉപേക്ഷിച്ച് പോയപ്പോള്‍ ഭക്ഷണവും താമസിക്കാന്‍ ഇടവും നല്‍കിയത് കൂട്ടുകാരനും ഭാര്യയുമാണെന്നും അശോകിന്റെ മൊഴിയില്‍ പറയുന്നു.