Kerala

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടര്‍നടപടി സ്വീകരിക്കണമെന്ന് ഉണ്ടായിരുന്നു : ക്രിമിനല്‍ നടപടിയ്ക്ക് സാധ്യതയില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു

Posted on

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഫയല്‍ നീക്ക വിവരങ്ങള്‍ രേഖകള്‍ പുറത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള ഗുരുതര ആരോപണങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ലെന്ന് രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. ക്രിമിനല്‍ നടപടി ചട്ടം പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു റിപ്പോര്‍ട്ടിന്മേലുള്ള നടപടി വൈകിപ്പിച്ചതിന് സര്‍ക്കാരിന്റെ മറുപടി.തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പൊലീസ് മേധാവിക്ക് നല്‍കിയെന്നും രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. വനിതാ കമ്മീഷനില്‍ പരാതി ലഭിച്ചിരുന്നുവെന്നും നോട്ടില്‍ പരാമര്‍ശമുണ്ട്. ഹേമ കമ്മിറ്റിയിന്‍ മേല്‍ ഒരു പരാതിയും ലഭിച്ചില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് പൊളിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version