Kerala
തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവം; വനം വകുപ്പിനെതിരെ വിമർശനമുയരുന്നു
കൽപ്പറ്റ: തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പിനെതിരെ വിമർശനമുയരുന്നു. തണ്ണീർ കൊമ്പന്റെ സാന്നിധ്യം ജനവാസ മേഖലയിൽ നേരത്തെ ഉണ്ടെന്ന് വനം വകുപ്പിന് വിവരം ലഭിച്ചിട്ടും മാനന്തവാടി നഗരമധ്യത്തിലെത്തിയത് വനം വകുപ്പിന്റെ വീഴ്ചയാണ്.
തലേന്ന് രാത്രി മാനന്തവാടി ചിറക്കരയിൽ ആനയെ നാട്ടുകാർ കണ്ടിരുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും ആനയെ കാടുകയറ്റിയില്ലെന്നും ആരോപണമുണ്ട്. വനപാലകർ ആനയെ കാട് കയറ്റാതെ റോഡിലൂടെ ഓടിച്ച് അടുത്ത സ്റ്റേഷൻ പരിധിയിലേക്ക് കയറ്റുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.