Kerala

കുടുംബപ്രശ്നം; വീടിന് തീവെച്ച ശേഷം ​ഗൃഹനാഥൻ തൂങ്ങി മരിച്ചു

Posted on

തിരുവനന്തപുരം: വീടിന് തീവെച്ച ശേഷം ​ഗൃഹനാഥൻ സമീപത്തെ റബർ പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം കല്ലറ കൊച്ചാലംമൂട് സ്വദേശി നസറൂദ്ദീനാണ് (50) മരിച്ചത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് ഉച്ചയോടെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് അയൽവാസികൾ തീ അണയ്ക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് നസറുദ്ദീനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version