Kerala
തുടര്‍കഥയായി ട്രെയിനിലെ അക്രമം; രണ്ടു മാസത്തിനകം പതിനായിരത്തിലേറെ കേസുകള്‍
തിരുവനന്തപുരം: തൃശ്ശൂരില്‍ ടിടിഇ കൊല്ലപ്പെട്ട ഭീതിയണയുന്നതിന് പുറമെ വീണ്ടും ട്രെയിനിലെ മറ്റൊരു അക്രമണ വാര്‍ത്തയെത്തി. ഇന്ന് ഉച്ചക്ക് തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിലാണ് ടിടിഇക്ക് നേരെ അക്രമണം നടന്നത്. ഒരു ഭിക്ഷാടകന്‍ ടിടിഇയുടെ കണ്ണിനും മുഖത്തും മാന്തുകയായിരുന്നു. ട്രെയിന്‍ നീങ്ങി ഉടനെയായിരുന്നു അക്രമം. അക്രമത്തിനുശേഷം ഭിക്ഷാടകന്‍ ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. തൃശ്ശൂരില്‍ ടിടിഇ വിനോദിന്റെ മരണ വാര്‍ത്തയുടെ ഞ്ഞെട്ടല്‍ മാറുന്നതിനു മുമ്പേയാണീ സംഭവം. ട്രെയിനുകളില്‍ സുരക്ഷ യാത്ര എന്നത് റെയില്‍വേയുടെ വാഗ്ദ്ധാനം മാത്രമായി അവശേഷിക്കുകയാണ്. സംസ്ഥാനത്ത് ദിവസവും കടന്നുപോകുന്ന ഏകദേശം 240 ട്രെയിനുകളിലായി ശരാശരി മൂന്ന് ലക്ഷത്തിലധികം ആളുകളാണ് യാത്ര ചെയ്യുന്നത്. ഇവര്‍ക്ക് സുരക്ഷയൊരുക്കേണ്ട ചുമതലയാണ് പലപ്പോഴും റെയില്‍വേക്ക് പാലിക്കപെടാനാകാത്തത്.