മൊറാദാബാദ്: ഉത്തർപ്രദേശിൽ ബൈക്കിൽ അഭ്യാസപ്രകടനവുമായി കമിതാക്കൾ. യുവാവ് തന്റെ പങ്കാളിയെ ബൈക്കിന്റെ മുന്നിൽ ഇന്ധന ടാങ്കിൽ ഇരുത്തി ബൈക്ക് ഓടിച്ച് പോകുകയായിരുന്നു. ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്കായിരുന്നു ഇവരുടെ യാത്ര. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കാൺപൂർ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലാണ് സംഭവം. UP 21 DB 4845 നമ്പറിലുള്ള ബൈക്കിലാണ് യുവാവും യുവതിയും യാത്ര ചെയ്തിരുന്നത്. വാഹനത്തിന്റെ വിവരങ്ങൾ പരിശോധിച്ച് യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കാൺപൂരിലെ ആവാസ് വികാസ് പ്രദേശത്താണ് യുവാവ് താമസിക്കുന്നതെന്നും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് മുമ്പ് 10 തവണയെങ്കിലും ഇയാൾക്കെതിരെ പിഴ ഈടാക്കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.