തമിഴ്‌നാട്ടിൽ 15 മുൻ എംഎൽഎമാരും ഒരു മുൻ എംപിയുമടക്കം നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു. ഇതിൽ കൂടുതൽ പേരും എഐഎഡിഎംകെയിൽ നിന്നുള്ളവരാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ, കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, എൽ മുരുകൻ എന്നിവരുടെ സാന്നിധ്യത്തിൽ ഇവർക്ക് അംഗത്വം നൽകി
നേതാക്കളുടെ വരവ് ബിജെപിക്ക് കരുത്ത് പകരുന്നതായും തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ എത്തുന്ന മോദിയുടെ കരങ്ങൾ ശക്തിപ്പെടുത്താൻ ഇവർ ആഗ്രഹിക്കുന്നുണ്ടെന്നും അണ്ണാമലൈ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ വേരോട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ നേതാക്കളെ ബിജെപി നോട്ടമിടുന്നത്
ബിജെപി അത്ര വലിയ ശക്തിയല്ലാത്ത തമിഴ്‌നാട്ടിൽ പോലും മോദിക്ക് ലഭിക്കുന്ന ജനപ്രീതിയാണ് നേതാക്കളുടെ ഒന്നിച്ചുള്ള വരവിൽ നിന്ന് വ്യക്തമാകുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റ് നേടുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.