India

‘പീഡന പരാതികള്‍ മാധ്യമങ്ങളോട്‌ പറയേണ്ട’; പ്രത്യേക കമ്മിറ്റി രൂപീകരിച്ച് തമിഴ് നടികര്‍സംഘം; ശിക്ഷ അഞ്ച്‌ വര്‍ഷം വിലക്ക്

സിനിമാ മേഖലയിലെ ലൈംഗികപീഡനം ഉള്‍പ്പെടുയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച് തമിഴ് സിനിമാ അഭിനേതാക്കളുടെ സംഘടനായ നടികര്‍സംഘം. നടി രോഹിണി അധ്യക്ഷയായ കമ്മിറ്റിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരാതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നതിന് പകരം ആഭ്യന്തരസമിതിയെ അറിയിക്കണമെന്നാണ് നടികര്‍സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

മലയാള സനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണം സംബന്ധിച്ച് പരിശോധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തമിഴ് സിനിമയിലും സമാന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഹേമ കമ്മിറ്റി മാതൃകയില്‍ ഒരു സമിതി വേണമെന്നായിരുന്നു ഉയര്‍ന്ന ആവശ്യം. ഇത് മറികടക്കാനാണ് നടികര്‍സംഘം തന്നെ ഇത്തരം ഓരു കമ്മിറ്റിരൂപീകരിച്ചതെന്നും വിമര്‍ശനമുണ്ട്. 2019 മുതല്‍ നടികര്‍സംഘത്തില്‍ ആഭ്യന്തര കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്രവര്‍ത്തനം നിര്‍ജീവമായിരുന്നു. വീണ്ടും ആരോപണങ്ങല്‍ സജീവമായതോടെയാണ് ഇത് പൊടിതട്ടി എടുത്തിരിക്കുന്നത്.

അതിക്രമം നേരിട്ടവര്‍ക്ക് പരാതി നല്‍കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് രോഹിണി മാധ്യമങ്ങളോട് പറഞ്ഞു. ആരോപണം തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്ക് സിനിമയില്‍ നിന്ന് അഞ്ചു വര്‍ഷം വിലക്കേര്‍പ്പെടുത്തുന്നത് അടക്കം പരിഗണനയിലുണ്ട്. ആവശ്യമെങ്കില്‍ ഇരകള്‍ക്ക് നിയമസഹായവും നടികര്‍സംഘം നല്‍കും എന്നാണ് പ്രഖ്യാപനം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top