Kerala

താമരശേരി ചുരത്തില്‍ കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ടു

Posted on

കോഴിക്കോട്: താമശേരി ഒന്നാം വളവില്‍ നിയന്ത്രണം വിട്ട് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിലമ്പൂര്‍ സ്വദേശികളായ മനോജ്, ഷിനു, ഗംഗാധരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഇന്ന് അര്‍ധരാത്രിയാണ് സംഭവം. ചുരം ഇറങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ ചുരം സംരക്ഷണ സമിതിയും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് മൂവരെയും താഴ്ചയില്‍ നിന്ന് പുറത്തെത്തിക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് കാര്യമായി പരിക്ക് ഏറ്റിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version