Kerala

തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവം; പരിശോധനക്കായി വിദഗ്ധ സമിതി

Posted on

തിരുവനന്തപുരം: മാനന്തവാടിയിൽ മയക്കു വെടിവെച്ചു പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ പരിശോധനയ്ക്കായി വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ചു. കാട്ടാനയുടെ മരണത്തിനിടയാക്കിയ സാഹചര്യം പരിശോധിക്കാനാണ് സമിതി. ഈസ്റ്റേൺ സർക്കിൾ സിസിഎഫ് കെ വിജയാനന്ദൻ ഐഎഫ്എസ് ആണ് സമിതി ചെയർമാൻ. സമിതിയിൽ അഞ്ച് അം​ഗങ്ങളുണ്ടാകും. ഒരു മാസത്തിനകം റിപ്പോർട്ട് നല്കണമെന്നാണ് സമിതിക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം.

തണ്ണീർ കൊമ്പൻ ചരിഞ്ഞത് ശരീരത്തിലെ അണുബാധയും തുടർന്നുണ്ടായ ഹൃദയാഘാതവും മൂലമാണെന്നാണ് വനം വകുപ്പ് പറയുന്നത്. ആനയുടെ പിൻഭാഗത്ത് ഉണ്ടായ മുറിവ് ഏകദേശം ഒരു മാസത്തോളം പഴക്കമുള്ളതാണെന്നും ഈ മുറിവിലെ അണുബാധയാണ് കാരണം എന്നും ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അജേഷ് മോഹൻദാസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version