തിരുവനന്തപുരം: മാനന്തവാടിയിൽ മയക്കു വെടിവെച്ചു പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ പരിശോധനയ്ക്കായി വിദഗ്ധ സമിതിയെ നിയോഗിച്ചു. കാട്ടാനയുടെ മരണത്തിനിടയാക്കിയ സാഹചര്യം പരിശോധിക്കാനാണ് സമിതി. ഈസ്റ്റേൺ സർക്കിൾ സിസിഎഫ് കെ വിജയാനന്ദൻ ഐഎഫ്എസ് ആണ് സമിതി ചെയർമാൻ. സമിതിയിൽ അഞ്ച് അംഗങ്ങളുണ്ടാകും. ഒരു മാസത്തിനകം റിപ്പോർട്ട് നല്കണമെന്നാണ് സമിതിക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം.
തണ്ണീർ കൊമ്പൻ ചരിഞ്ഞത് ശരീരത്തിലെ അണുബാധയും തുടർന്നുണ്ടായ ഹൃദയാഘാതവും മൂലമാണെന്നാണ് വനം വകുപ്പ് പറയുന്നത്. ആനയുടെ പിൻഭാഗത്ത് ഉണ്ടായ മുറിവ് ഏകദേശം ഒരു മാസത്തോളം പഴക്കമുള്ളതാണെന്നും ഈ മുറിവിലെ അണുബാധയാണ് കാരണം എന്നും ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അജേഷ് മോഹൻദാസ് വ്യക്തമാക്കി.