തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ മരണപ്പെട്ടെന്ന വാർത്ത നിഷേധിച്ച് കുടുംബം.
സാക്കിർ ഹുസൈൻ മരിച്ചെന്ന് കേന്ദ്ര സർക്കാരും വാർത്താ ഏജൻസികളും സ്ഥിരീകരിച്ചതിന് പിന്നാലെ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.
ഈ വാർത്ത സാക്കിർ ഹുസൈന്റെ മരുമകൻ അമീർ ഔലിയ നിഷേധിച്ചു. തന്റെ അമ്മാവൻ ജീവിച്ചിരിപ്പുണ്ടെന്നും തെറ്റിദ്ധാരണ പരത്തരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും അമീർ ഔലിയ അഭ്യർത്ഥിച്ചു.