വന്യമൃഗ അക്രമണം, മുഖ്യമന്ത്രി വയനാട്ടിൽ എത്തണമെന്ന് ടി സിദ്ദിഖ് എംഎൽഎ. വേദനയുടെ സമയത്ത് എന്താണ് മുഖ്യമന്ത്രി വയനാട്ടിൽ എത്താത്തത്. പ്രിയങ്ക ഗാന്ധിയെ കരിങ്കൊടി കാട്ടിയത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമെന്നും ടി സിദ്ദിഖ് എംഎൽഎ വിമർശിച്ചു.

സിപി ഐഎം സംസ്ഥാന സെക്രട്ടറി എന്തുകൊണ്ടാണ് രാധയുടെ വീട് സന്ദർശിക്കാത്തത്. പ്രിയങ്ക ഗാന്ധിയെ കരിങ്കൊടി കാട്ടുമ്പോൾ ഇത് പറയേണ്ടതല്ലേ. സിപിഐഎം ഇക്കാര്യത്തിൽ ആത്മ വിമർശനത്തിന് തയ്യാറാകണം.

മുഖ്യമന്ത്രി വയനാട് സന്ദർശിക്കണം. മികച്ച ചികിൽസ സൗകര്യമൊരുക്കണം. പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല.കടുവകളെ നിയന്ത്രിക്കാൻ വനം വകുപ്പിനു പ്രത്യേക പദ്ധതികളില്ല. കുപ്പാടി മോഡലിൽ രണ്ടിൽ കുറയാത്ത കേന്ദ്രങ്ങൾ തുടങ്ങണം.ഏകോപനമില്ലായ്മ ദുരന്ത ബാധിതരുടെ തുടർ ചികിൽസ മുടങ്ങി പ്രാഥമിക കാര്യമായ പട്ടിക പോലും പുറത്തിറക്കിയില്ല.
DCC ക്കു മുന്നിൽ പോസ്റ്ററിൽ വിഷയം നടന്നത് ഞാൻ എം.എൽഎ യാകുന്നതിൽ രാഷ്ട്രീയ ശത്രുക്കളുടെ നടപടി. ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ. ഇതിന്റെ വസ്തുതകൾ പുറത്തു വരും. യഥാർഥ കോൺഗ്രസുകാർ അങ്ങനെ ചെയ്യില്ലെന്നും സിദ്ദിഖ് പറഞ്ഞു.

