തൃശൂർ: സാമൂഹ്യമാധ്യമങ്ങളിലൂടെ ടിഎൻ പ്രതാപൻ എംപിക്കെതിരെ വ്യാജ വാർത്ത നൽകിയ യൂട്യൂബർക്കെതിരെ കേസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച് സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ച എംപിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഫാസ്റ്റ്റിപ്പോര്‍ട്ട് എന്ന യുട്യൂബ് ചാനലിലെ വിപിൻ ലാലിനെതിരെ ഐപിസി 153 (കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക) 2011 ലെ കേരള പൊലീസ് ആക്ട് 120(o) എന്നീ വകുപ്പുകൾ പ്രകാരമാണ് തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തത്. ചാനലിൽ നിരന്തരമായി ഇല്ലാ കഥകൾ പ്രചരിപ്പിച്ച് തൃശൂർ എംപിയെ ജനങ്ങളുടെ മുന്നിൽ വർഗീയതയുടെ ആളായി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.