തൃശൂർ: ലോക്സഭാ സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ തൃശൂരില്‍ ടി എൻ പ്രതാപനായി കട്ടൗട്ട്. ഗുരുവായൂര്‍ കിഴക്കേ നടയിലാണ് പ്രതാപത്തോടെ വീണ്ടും പ്രതാപൻ എന്നെഴുതിയിരിക്കുന്ന കട്ടൗട്ട് ഉയർത്തിയിരിക്കുന്നത്.
ഗുരുവായൂർ മണ്ഡലം കോൺസ് കമ്മിറ്റിയുടെ പേരിലാണ് കട്ടൗട്ട്. മുന്‍പ് തൃശൂരിൽ ടി എന്‍ പ്രതാപന് വേണ്ടി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത് വിവാദമായിരുന്നു. ഈ ചുവരെഴുത്തുകള്‍ പ്രതാപനിടപെട്ട് മായ്ക്കുകയായിരുന്നു.