Kerala

തൃശൂരിനെ ഒരു വർ​ഗീയ ശക്തിക്കും വിട്ടുകൊടുക്കില്ല; ടി എൻ പ്രതാപൻ

Posted on

തൃശൂർ: ഏതൊരു വർ​ഗീയ ശക്തിക്കും തൃശൂരിനെ വിട്ടുകൊടുക്കില്ലെന്ന് ടി എൻ പ്രതാപൻ എംപി. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന കോൺ​ഗ്രസിന്റെ ജനസഭയിലാണ് എംപിയുടെ പ്രതികരണം. തൃശൂരിനെ ഒരു വർ​ഗീയ ശക്തിക്കും വിട്ടുകൊടുക്കില്ല, ഇത് തൃശൂരിന്റെ ​ഗ്യാരണ്ടിയാണ്. തൃശൂരിനെ ഒരു ഇടതുപക്ഷ രാഷ്ട്രീയ ഫാസിസ്റ്റുകൾക്കും എടുക്കാനാകില്ല. പ്രധാനമന്ത്രി ഉൾപ്പെടെ വീണ്ടും വരും. സവർക്കർ രണ്ടാം വരവ് വന്നാലും തൃശൂർ വിട്ടുകൊടുക്കില്ല. ഇത് തൃശൂരിൻ്റെ ഗ്യാരണ്ടിയാണെന്നും ടി എൻ പ്രതാപൻ ആവർത്തിച്ചു പറഞ്ഞു.

‘തൃശൂർ ​ഗുരുവായൂർ ക്ഷേത്രത്തിന്റെയും തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിന്റെയും ഇരിഞ്ഞാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിന്റെയും മണ്ണാണ്. തൃശൂരിലാണ് പുത്തൻപളളിയുളളത്. സെയ്ന്റ് തോമസിന്റെ വിശുദ്ധമായ ദേവാലയമുളളത് തൃശൂരിലെ പാലയൂരിലാണ്. പ്രസിദ്ധമാണ് പാവറട്ടി പളളി, ഇവിടെ വിശുദ്ധരായ മറിയം ത്രേസ്യാമ്മയുണ്ട്, എവ്യുപ്രാസ്യമ്മയുടെ ഓർമ്മകളുണ്ട്. ഏഷ്യയിലെ ആദ്യത്തെ ഇസ്ലാമിക മസ്ജിദായ ചേരമാൻ ജുമാമസ്ജിദുളളത് തൃശൂരിലാണ്. ഏറ്റവും പ്രധാനപ്പെട്ട ചാവക്കാട് ജുമമസ്ജിദുളളത് തൃശൂരിലാണ്. ഇവയെല്ലാം മനസിൽ ധ്യാനിച്ചുകൊണ്ട് പറയുന്നു, തൃശൂർ ഒരു വർ​​ഗീയ ഫാസിസ്റ്റുകൾക്കും എടുക്കാൻ കഴിയില്ല. ഇത് തൃശൂരിന്റെ ​ഗ്യാരണ്ടിയാണ്,’ ടി എൻ പ്രതാപൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version