Kerala
കൈവെട്ടിയ കേസില്‍ ഒന്നാംപ്രതി സവാദ് പിടിയിലായതിൽ പ്രതികരണവുമായി പ്രൊഫസർ ടി ജെ ജോസഫ്
കൊച്ചി: അധ്യാപകന്‍റെ കൈവെട്ടിയ കേസില്‍ ഒന്നാംപ്രതി സവാദ് പിടിയിലായതിൽ പ്രതികരണവുമായി പ്രൊഫസർ ടി ജെ ജോസഫ്. പ്രതിയെ പിടികൂടിയതിൽ സന്തോഷം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. 13 വർഷക്കാലം ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത് പൊലീസ് വകുപ്പിന് അഭിമാനിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ആക്രമണത്തിന്റെ മുന്നിലുവർ മാത്രമേ പിടികൂടിയിട്ടൊള്ളു എന്നും കേസിന്റെ അന്വേഷണം അതിന്റെ ഉപജ്ഞാതാക്കളിലേക്ക് എത്തിയിട്ടില്ലെന്നും ടി ജെ ജോസഫ്.
‘സവാദ് എന്നെ ഏറ്റവും കൂടുതൽ മുറിപ്പെടുത്തിയ ആൾ. പ്രതിയെ പിടികൂടിയതിൽ പൗരൻ എന്ന നിലയിൽ സന്തോഷം. നിയമ വ്യവസ്ഥയെ മാനിക്കുന്ന ആൾ എന്ന നിലയിൽ പ്രതിയെ അറസ്റ്റ് ചെയ്തതിൽ സന്തോഷം. 13 വർഷക്കാലം ഒളിവിലായിരുന്ന പ്രതിയെ പിടിച്ചതോടുകൂടി പൊലീസ് വകുപ്പിന് അഭിമാനിക്കാവുന്ന കാര്യമാണിത്. ഒരു ബാധ്യത തീർന്നു. പ്രതിയെ പിടികൂടാൻ ഉള്ള പോലീസിന്റെ ബാധ്യത തീർന്നു. നിയമ സംവിധാനം കുഴപ്പമില്ലാതെ പോകുന്നു എന്ന കാര്യത്തിൽ ഇപ്പോഴത്തെ സാധാരണക്കാരക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ഇര എന്ന നിലയിൽ പ്രതിയെ പിടികൂടിയതിൽ എനിക്ക് ഒരു ഭാവവും തോന്നുന്നില്ല. ഒരു പൗരൻ എന്ന നിലയിൽ നിയമ – ഭരണ സംവിധാനങ്ങളുടെ വിജയമായിട്ട് ഇതിനെ കാണുന്നു’.
‘ആക്രമണത്തിന്റെ മുന്നിലുവർ മാത്രം പിടിയിലായി. കേസിന്റെ അന്വേഷണം അതിന്റെ ഉപജ്ഞാതാക്കളിലേക്ക് ഒന്നും പോയിട്ടില്ല. ആയുധങ്ങൾ മാത്രം പിടിയിലായി. അവരിലേക്ക് അന്വേഷണം എത്താത്തിടത്തോളം ഇതുപോലുള്ള കുറ്റകൃത്യങ്ങൾ പൂർണമായും നിരോധിക്കാൻ പറ്റുമെന്ന് ഞാൻ വിചാരിക്കുന്നില്ല. അവരുടെ പടയാളികൾ ആയുധങ്ങളായി വർത്തിക്കുന്ന കൊട്ടേഷൻ ടീമംഗങ്ങളാണ്. ക്രിമിനൽ ബുദ്ധി തടവിലാക്കപ്പെടാത്തൊളം കാലം .നമ്മുടെ നാട്ടിൽ ഇനിയും ക്രിമിനൽ കേസുകൾ ഉണ്ടാവാം. എന്തായാലും ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത് നിയമ സം