Kerala
തീവ്രത കുറഞ്ഞ അഴിമതിക്ക് തീവ്രത കുറഞ്ഞ ശിക്ഷ: തീവ്രത കൂടിയ അഴിമതിക്ക് തീവ്രത കൂടിയ ശിക്ഷയുമായി സി.പി.ഐ (എം)
തൃശൂർ ജില്ലയിലെ കുട്ടനെല്ലൂർ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത് സിപിഐഎം. 32 കോടിയുടെ സാമ്പത്തീക തട്ടിപ്പാണ് ഈ ബാങ്കിൽ നടന്നത്. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയംഗം കെപി പോളിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കി. ഏരിയ കമ്മിറ്റി അംഗവും മുന്‍ ബാങ്ക് പ്രസിഡന്റുമായിരുന്ന റിക്‌സണ്‍ പ്രിന്‍സിനെ സി പി ഐ (എം) പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്താക്കി.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണന്റെ നേതൃത്വത്തില്‍ മൂന്നംഗസമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ക്കെതിരായ നടപടി. കരുവന്നൂര്‍ മോഡല്‍ തട്ടിപ്പിലൂടെ തൃശൂരിലെ കുട്ടനെല്ലൂര്‍ ബാങ്കില്‍ 32 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍.
ബാങ്ക് നടത്തിപ്പില്‍ ഏരിയ കമ്മിറ്റിക്ക് അടക്കം ഉണ്ടായത് ഗുരുതര വീഴ്ചയാണ്. ഈ പശ്ചാത്തലത്തിലാണ് ഏരിയ സെക്രട്ടറി കൂടിയായ കെ പി പോളിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്.എൽ ഡി എഫ് ഭരിക്കുന്ന ബാങ്കുകളിൽ മാത്രമല്ല യു ഡി എഫ് ഭരിക്കുന്ന ബാങ്കുകളിലും ; ബിജെപി ഭരിക്കുന്ന ബാങ്കുകളിലും വ്യാപകമായ സാമ്പത്തീക തട്ടിപ്പാണ് നടന്നിട്ടുള്ളത് . അതുകൊണ്ടു തന്നെ ജനങ്ങളുടെ വിശ്വാസ്യതയും സഹകരണ ബാങ്കുകൾ കളഞ്ഞു കുളിച്ചു.