Kerala

സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ്; പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

Posted on

കൊച്ചി: സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പാകുമെന്നാണ് സൂചന.
രഹസ്യ ബാലറ്റ് വഴി ഇന്നലെ തിരഞ്ഞെടുപ്പ് പൂർത്തിയായിരുന്നു. 80 വയസ്സിന് താഴെയുള്ള 53 ബിഷപ്പുമാരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. വത്തിക്കാന്റെ അന്തിമ അനുമതി ലഭിച്ച ശേഷമാണ് പ്രഖ്യാപനം നടത്തുക.
മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. ആദ്യ മൂന്ന് റൗണ്ടിൽ തന്നെ മൂന്നിൽ രണ്ട് ഭൂരിപക്ഷം പാലാ അതിരൂപത ബിഷപ്പിന് ലഭിച്ചെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version