Kerala
എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ് ഹൗസിൽ സംഘർഷം; നിരാഹാര സമരമിരുന്ന വൈദികരെ നീക്കം ചെയ്തു
എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ് ഹൗസിൽ നിരാഹാര സമരമിരുന്ന വൈദികരെ നീക്കം ചെയ്തു.
കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സിറോമലബാര്‍ സഭ സിനഡ് സമ്മേളനം നടക്കുന്നതിനിടെയാണ് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്ന വൈദികര്‍ വ്യാഴാഴ്ച്ച എറണാകുളം ബിഷപ്പ്ഹൗസിനുള്ളില്‍ കയറി പ്രതിഷേധം തുടങ്ങിയത്. 21 വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ യജ്ഞം ആരംഭിക്കുകയായിരുന്നു.
കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും ലംഘിച്ചാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ വൈദികരെ സസ്പെന്‍ഡ് ചെയ്തതെന്നും നടപടി പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നും വൈദികര്‍ വ്യക്തമാക്കിയിരുന്നു.