India
ടെറ്റനസ് കുത്തിവയ്‌പ്പെടുത്ത പെണ്‍കുട്ടിയുടെ കൈയില്‍ സൂചി ഉറച്ചുപോയി
യുപിയിലെ ഹാമിര്‍പൂരില്‍ ജില്ലാ ആശുപത്രിയില്‍ ടെറ്റനസ് കുത്തിവയ്‌പ്പെടുത്ത പെണ്‍കുട്ടിയുടെ കൈയില്‍ സൂചി ഉറച്ചുപോയി.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവമെന്ന് ആശുപത്രി ആക്ടിംഗ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ആര്‍എസ് പ്രജാപതി പറഞ്ഞു.
ഹാമിര്‍പൂരിലെ ഖലേപുര പ്രദേശവാസിയായ റൂബി തന്റെ 18കാരികള്‍ മഹകിനെ കത്രികകൊണ്ട് മുറിവേറ്റ സാഹചര്യത്തിലാണ് ടെറ്റനസ് കുത്തിവെയ്പ്പിനായി അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. കുത്തിവയ്പ്പിന് ശേഷം മകളുമായി റൂബി വീട്ടിലേക്ക് മടങ്ങി. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം ബന്ധുക്കളുമായി ആശുപത്രിയിലെത്തി കുട്ടിയുടെ കൈയില്‍ സൂചി തറച്ച വിവരം അറിയിക്കുകയായിരുന്നു.