Entertainment
ഞാൻ എന്റെ എക്സിനോട് സംസാരിക്കാറുണ്ട്; എനിക്ക് ചിരി വരും; ശ്വേത മേനോൻ
മലയാള സിനിമയിലെ ശ്രദ്ധേയയായ താരമാണ് ശ്വേത മേനോൻ . മികച്ച അഭിനയത്രി എന്നതിലുപരി ഡാൻസർ, മോഡൽ, അവതാരക എന്നീ മേഖലകളിലും ശ്വേത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് മലയാളത്തിൽ ചെറുതും വലുതുമായ നിരവധി വേഷത്തിൽ ശ്വേത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറിയ റോളുകളാണെങ്കിലും അതെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയതുമാണ്.
2014 ൽ പുറത്തിറങ്ങിയ ബ്ലെസ്സി സംവിധാനം ചെയ്ത ‘കളിമണ്ണ്’ എന്ന ചിത്രത്തിന് വേണ്ടി ശ്വേത പ്രസവം ലൈവായി ചിത്രീകരിച്ചത് വലിയ വാർത്തയായിരുന്നു. വിവാദങ്ങൾ എപ്പോഴും വിടാതെ പിന്തുടരുന്ന ശ്വേത സിനിമയിൽ തനിക്ക് തന്റേതായ സ്ഥാനം ഉണ്ടെന്ന് വിശ്വസിച്ച് മുന്നേറുവാണ്
തന്റെ മുൻ പ്രണയത്തെക്കുറിച്ച് ശ്വേത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നല്ലൊരു ബ്രേക്കപ്പ് പിന്നീട് നടന്നിട്ടുണ്ട്. ഇപ്പോൾ എനിക്ക് തോന്നുന്നത് അത് നന്നായെന്നാണ്. അത് ആ പ്രായത്തിന്റേതാണ്.
ഇന്ന് ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് ചിരി വരും. ഇപ്പോൾ ഞാൻ എന്റെ എക്സിനോട് സംസാരിക്കാറുണ്ട്. അദ്ദേഹം സംസാരിക്കുമ്പോൾ എനിക്ക് ചിരി വരും. കാരണം അവൻ അവിടെ തന്നെയാണ് ഇപ്പോഴും. ഞാനെവിടെയോ പോയിക്കഴിഞ്ഞു. താൻ മുൻ പങ്കാളിയോട് സംസാരിക്കുന്നത് ഭർത്താവിന് അറിയാമെന്നും ശ്വേത മേനോൻ വ്യക്തമാക്കി. അമൃത ടിവിയിൽ സംസാരിക്കുകയായിരുന്നു നടി.
ആദ്യ വിവാഹ ബന്ധം പിരിഞ്ഞതിനെക്കുറിച്ച് ശ്വേത മേനോൻ അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്. ബോളിവുഡ് നടൻ ബോബി ബോൻസ്ലെയെയാണ് ശ്വേത ആദ്യം വിവാഹം ചെയ്തത്. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്തോടെ പിരിഞ്ഞതാണെന്ന് ശ്വേത തുറന്ന് പറയുകയുണ്ടായി. ഒരുമിച്ചാകുമ്പോൾ അദ്ദേഹവും ഞാനും നല്ല വ്യക്തികൾ ആയിരുന്നില്ല. അദ്ദേഹത്തിന് എന്റെ പങ്കാളിയാകാനുള്ള പക്വത ഉണ്ടോയെന്ന് എനിക്ക് മനസിലായില്ല.
റൊമാൻസിൽ നമ്മൾ ഒഴികിപ്പോകും. ബോയ്ഫ്രണ്ടും ഭർത്താവും തമ്മിൽ ഭയങ്കര വ്യത്യാസമുണ്ട്. സ്നേഹമുണ്ടെങ്കിലും കല്യാണം കഴിഞ്ഞുള്ള ജീവിതം വേറെയാണ്. എന്റെ കുറേ സുഹൃത്തുക്കൾ അപ്പോൾ വിവാഹം ചെയ്തിരുന്നു. എന്നാൽ തനിക്കും കല്യാണം കഴിക്കേണ്ടേ എന്ന ചിന്ത തനിക്കുണ്ടായിരുന്നു. നല്ല പങ്കാളിയെ ലഭിച്ചാലേ കല്യാണം കഴിക്കാവൂ എന്നും ശ്വേത മേനോൻ പറഞ്ഞു.