Kerala
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും,കേന്ദ്രം കേരളത്തിന് നൽകുന്ന അംഗീകാരം: സി കൃഷ്ണകുമാർ
തിരുവനന്തപുരം: തൃശൂരിൽ വിജയിച്ച സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി മാറുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ. കേന്ദ്രം കേരളത്തിന് നൽകുന്ന ഒരു അംഗീകാരമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം കേന്ദ്രം ഉടൻ നടത്തുമെന്നും സി കൃഷ്ണകുമാർ പറഞ്ഞു.