Kerala
മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കോടതി ഉത്തരം പറയുമോ; സുരേഷ് ഗോപി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ കോടതി ഉത്തരം പറയുമോയെന്ന് സുരേഷ് ഗോപി ചോദിച്ചു.
‘മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമായിരിക്കും. പൊട്ടില്ലായിരിക്കും. പൊട്ടിയാല്‍ ആര് ഉത്തരം പറയും. കോടതികള്‍ ഉത്തരം പറയുമോ? കോടതികളില്‍ നിന്ന് ഉണ്ടായ തീരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതിവിശേഷം തുടരുന്ന നിലയിൽ മുന്നോട്ട് പോകുന്നവർ ഉത്തരം പറയുമോ? എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവര്‍ ഉത്തരം പറയണം. ഇനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ല’, എന്നാണ് സുരേഷ് ഗോപിയുടെ വാക്കുകള്‍.