തൃശൂർ: തൃശൂർ എംപി സുരേഷ് ഗോപിയെ പ്രശംസിച്ച് തൃശൂർ മേയർ എം കെ വർഗീസ്. തന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുന്ന ആളാണ് സുരേഷ് ഗോപി എന്നാണ് അദ്ദേഹം പറഞ്ഞത്. ശക്തൻ തമ്പുരാൻ മാർക്കറ്റിലെ ശുചിമുറി ബ്ലോക്കിന്റെയും കിണർ പുനരുദ്ധാരണത്തിൻറെയും സമർപ്പണ ചടങ്ങിൽ വച്ചാണ് മേയർ സുരേഷ് ഗോപിയെ പ്രശംസിച്ചത്.
ഒരു കോടി രൂപ എംപി ഫണ്ട് ചെലവ് ചെയ്താണ് ബ്ലോക്ക് നിർമ്മാണം പൂർത്തീകരിച്ചത്. എന്റെ ആവശ്യം മാനിച്ചാണ് ഒരു കോടി രൂപ തന്നത്. എൻ്റെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുന്ന ആളാണ് സുരേഷ്ഗോപി. പച്ചക്കറി മാർക്കിറ്റിന്റെ കൂടി നവീകരണത്തിന് അദ്ദേഹത്തിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. എന്റെ ആവശ്യങ്ങൾക്ക് സഹായിക്കുമെന്ന പ്രതീക്ഷയുണ്ട്.- എന്നാണ് മേയർ പറഞ്ഞത്.