തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണത്തിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് വിസിയെയാണെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. മരിച്ച പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഡീനും വി സിയുമൊക്കെ ആകുന്നത് ഇപ്പോൾ ക്രിമിനൽസ് ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.