Kerala

തെരഞ്ഞെടുപ്പിനായി എത്തുന്ന നേതാക്കളെ വയനാട്ടിലെ ജനങ്ങൾക്കാവശ്യമില്ല- സുരേഷ് ​ഗോപി

Posted on

 

വയനാടിന്റെ പ്രശ്‌നങ്ങൾ മനസിലാക്കുന്ന നേതാവിനെയാണ് ജനങ്ങൾക്കാവശ്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്റെ പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു സുരേഷ് ​ഗോപി.

രാഷ്‌ട്രീയത്തിനതീതമായി രാജ്യത്തിനായി ഓരോ സമ്മതിദായകരും വോട്ട് രേഖപ്പെടുത്തണം. നിങ്ങളുടെ ഓരോ വോട്ടും പാഴാവരുത്. വയനാടിനായി ഒരു കേന്ദ്രമന്ത്രിയെ നൽകുന്നതിനായിരിക്കണം നിങ്ങൾ വോട്ട് ചെയ്യേണ്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ട് ദിവസം മുൻപ് എത്തി, പിന്നീട് തിരിഞ്ഞു നോക്കാത്ത നേക്കാളെയാണോ വയനാടിനാവശ്യമെന്ന് ഓരോ ജനങ്ങളും രാഷ്‌ട്രീയം മറന്ന് ആലോചിക്കേണ്ടതുണ്ട്.”- സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version