സിപിഎം വിട്ട മുൻ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർ ചേർന്ന് ഷാളണിയിച്ച് സ്വീകരിച്ചു. ഇവരെ ഇളനീർ നൽകിയാണ് ബാബു സ്വീകരിച്ചത്. മധുവിന്റെ മകൾ മാതുവും ബിജെപിയിലേക്ക് ചേരുമെന്നാണ് സൂചന. സിപിഎമ്മിൽ നിൽക്കാൻ കഴിയാത്ത അത്ര പ്രതിസന്ധിയായിരുന്നു മധു പ്രതികരിച്ചു.
സിപിഎമ്മിൽ പ്രവർത്തിക്കുമ്പോൾ തന്നെ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്നു. ഇനിയും നിരവധി പേർ ബിജെപിയിലേക്ക് എത്തുമെന്നും മധു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഏരിയ സെക്രട്ടറി സ്ഥാനം നൽകിയില്ല എന്നതുകൊണ്ടല്ല സിപിഎമ്മിൽ നിന്ന് പോകുന്നതെന്നും സ്ഥാനം ലഭിച്ചിരുന്നെങ്കിലും പോകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സുഹൃത്തുക്കളോട് നേരത്തെ വ്യക്തമാക്കിയതാണ്. ഏരിയാ സെക്രട്ടറി ആകണമെന്ന് പോലും തനിക്ക് താത്പര്യമില്ലായിരുന്നു. എന്നാൽ സമ്മേളനം കഴിയുന്നതുവരെ നിൽക്കാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. ഈ രീതിയിൽ സിപിഎമ്മിൽ നിന്നുപോകാൻ തനിക്ക് സാധ്യമല്ലെന്ന് ഏറെ നാളുകൾക്ക് മുൻപ് തന്നെ വ്യക്തമാക്കിയതാണ്. നിരവധി പാർട്ടി മെമ്പർമാർ തനിക്കൊപ്പമുണ്ടെന്നും മധു മുല്ലശ്ശേരി പറഞ്ഞു.