Kerala

ഈസ്റ്റർ ദിനത്തിൽ ക്രിസ്തീയ ഭക്തി​ഗാനവുമായി സുരേഷ് ​ഗോപിയും ഭാര്യയും

Posted on

തൃശ്ശൂർ: ഈസ്റ്റർ ദിനത്തിൽ ഉയർപ്പിൻറെ സന്ദേശം നൽകുന്ന ഗാനം പുറത്തിറക്കി തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപി. നന്ദിയാൽ പാടുന്നു എന്ന ഗാനമാണ് താരം ആലപിച്ചത്. ഭാര്യ രാധികയും സുരേഷ് ​ഗോപിക്കൊപ്പം പാടുന്നുണ്ട്. ഫാദർ ഡോ. ജോയൽ പണ്ടാരപ്പറമ്പിൽ എഴുതിയ വരികൾക്കാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും ശബ്ദം നൽകിയത്.

അഞ്ചു മിനിറ്റ് ദൈർഘ്യമുള്ളതാണ് ഗാനം. യേശുക്രിസ്തുവിൻറെ പീഡാനുഭവവും ഉയർത്തെഴുന്നേൽപ്പിന്റെ സന്ദേശവുമാണ് പാട്ടിൽ വിവരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ഗാനത്തിന് ഈണം നൽകിയത്. ഈസ്റ്റർ ഗാനം പുറത്തുവന്നതിന്പി ന്നാലെ സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.അരുവിത്തുറ സെ.ജോർജ് പള്ളി, കുറവിലങ്ങാട് മാർത്ത മറിയം ഫൊറോന പള്ളി എന്നിവിടങ്ങളിൽ ക്വയറിൻറെ ഭാഗമായി ഗാനം ആലപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version