തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തുമ്പോൾ സമ്മാനിക്കാൻ സ്വർണത്തളികയാണ് മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി ഒരുക്കിയിട്ടുള്ളത്. സ്വർണ കരവിരുതിൽ വിദഗ്ധനായ അനു അനന്തനാണ് ഈ സ്വർണ്ണത്തളിക നിർമ്മിച്ചിരിക്കുന്നത്.
തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്പ് എസ് പി ജി ഉദ്യോഗസ്ഥരുടെ പരിശോധന പൂർത്തിയായി. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കാനാണ് നരേന്ദ്ര മോദി ഗുരുവായൂരിലെത്തുന്നത്.
.